കറ്റാനം:ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി വാസുദേവൻ നിർവ്വഹിച്ചു. നാലര ലക്ഷം രൂപ ചെലവഴിച്ച് 120 കുട്ടികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈസ്കൂൾ കുട്ടികളാണ് ഗുണഭോക്താക്കൾ. ഉദ്ഘാടന യോഗത്തിൽ വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ റജി, നിർവ്വഹണ ഉദ്യോഗസ്ഥൻ കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.