ആലപ്പുഴ: കയർഫെഡ് ഇന്റേണൽ ആഡിറ്റ് ഓഫീസറും പെഴ്‌സണൽ മാനേജരുമായ കെ.രാജ് 26 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. 1994 മുതൽ കയർഫെഡിന്റെ ആന്തരിക പരിശോധനാവിഭാഗം മേധാവിയായിരുന്നു. 2017 മുതൽ പെഴ്‌സണൽ മാനേജരുടെ അധിക ചുമതല വഹിച്ചുവന്നു. കയർഫെഡിന്റെ സാമ്പത്തിക കാര്യങ്ങളിലും അതിസൂക്ഷമായ ശ്രദ്ധപുലർത്തിയിരുന്നു. കഴിഞ്ഞ നാലുവർഷത്തെ കയർഫെഡിന്റെ റെക്കാഡ് പുരോഗതിക്ക് വലിയ സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥനായിരുന്നു കെ.രാജ് എന്നും കയർഫെഡ് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ പറഞ്ഞു.