ആലപ്പുഴ: ജില്ലയിൽ ഇന്നലെ നാലു സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 79 ആയി. 15പേർ രോഗമുക്തി നേടി.

ഇന്നലെ രോഗം സ്ഥിരീകരിച്ച അഞ്ചുപേരും വിദേശത്തു നിന്നു വന്നതാണ്. ദുബായിൽ നിന്നു മൂന്നിന് കോഴിക്കോടെത്തി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 50വയസുള്ള ഹരിപ്പാട് സ്വദേശി, അബുദാബിയിൽ നിന്നു കഴിഞ്ഞ 31ന് തിരുവനന്തപുരത്തു എത്തിയ തഴക്കര സ്വദേശിനി, അവരുടെ മൂന്നു പെൺമക്കൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

, ട