മാവേലിക്കര: വിദ്യാഭ്യാസ അവകാശ നിഷേധം ആരോപിച്ച് മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര എ.ഇ.ഒ ഓഫീസിനു മിന്നിൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ, ഡി.സി.സി ഭാരവാഹികളായ കല്ലുമല രാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, നൈനാൻ സി.കുറ്റിശേരിൽ, കെ.എൽ.മോഹൻലാൽ, എം.കെ.സുധീർ, ബി.രാജലക്ഷ്മി, അനീവർഗീസ്, കണ്ടിയൂർ അജിത്ത്, കുറത്തികാട് രാജൻ, അജയകുറുപ്പ്, രമേശ് ഉപ്പാൻസ്, രാമദാസ്, അജിത്ത് തെക്കേക്കര, അജയൻ തൈപ്പറമ്പിൽ, കൃഷ്ണകുമാരി, രമേശ്കുമാർ, പ്രസന്നാബാബു, പ്രശാന്ത് നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.