ഹരിപ്പാട്: ഹരിപ്പാട് സർവ്വീസ് സഹകരണ ബാങ്ക് 3354ൽ തെർമൽ സ്കാനർ ഉപയോഗിച്ചു തുടങ്ങി.. ബാങ്കിൽ എത്തുന്ന അംഗങ്ങളുടെയും ഇടപാടുകാരുടെയും ശരീര ഊഷ്മാവ് അളക്കുന്നതിനാണ് സ്കാനർ. പ്രവർത്തനോദ്ഘാടനം ബാങ്ക് പ്രസിഡന്റ് സി.എൻ.എൻ. നമ്പി സഹകരണ ഇൻസ്പെക്ടർ പിങ്കി മോളുടെ ശരീരതാപനില പരിശോധിച്ച് നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി എം.പത്മകുമാർ സ്വാഗതം പറഞ്ഞു.