മാവേലിക്കര: സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് കെ.പി.സി.സി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ആവശ്യപ്പെട്ടു. പൊലീസും കോടതിയും എല്ലാം പാർട്ടിയാണെന്നും പാർട്ടിക്ക് അതീതമായി ഒന്നുമില്ലെന്നും പറഞ്ഞു കൊണ്ട്, ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മിഷന്റെ അദ്ധ്യക്ഷയായി തുടരുന്നത് ജനാധിപത്യത്തിന് നേരെയുള്ള വലിയ വെല്ലുവിളിയാണെന്നും രാജിവെയ്ക്കാൻ തയ്യാറായില്ലെങ്കിൽ അവരെ പുറത്താക്കാനുള്ള നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും അനിവർഗീസ് ആവശ്യപ്പെട്ടു.