അമ്പലപ്പുഴ: സി.ഐ.ടി.യു അംഗമായ ആട്ടോഡ്രൈവർ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് പറവൂർ പാലിയത്തൈ വീട്ടിൽ ജോസിനെ (27) മർദ്ദനമേറ്റ് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെ പറവൂർ ഷാപ്പ് മുക്കിന് സമീപത്തായിരുന്നു സംഭവം. ആട്ടോയിൽ ഇരിക്കവേ രണ്ടു പേർ ചേർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്ന് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിൽ എന്നു പറയപ്പെടുന്നു. പുന്നപ്ര പൊലീസ് കേസെടുത്തു.