ആലപ്പുഴ: ലാഭകരമല്ലാത്തതിനെത്തുടർന്ന് ജില്ലയിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് അവസാനിപ്പിച്ചു. ഇതോടെ സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ച് ജോലിക്കെത്തുന്നവർ വലഞ്ഞു.

സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കെ.എസ്.ആർ.ടി.സി ബസിലും സീറ്റ് ലഭിക്കാതെ വന്നതോടെ പലരും ആട്ടോറിക്ഷകളെ ആശ്രയിച്ചു. സർക്കാർ ജീവനക്കാർ പൂർണമായും ജോലിക്ക് എത്തിത്തുടങ്ങിയ ദിവസം തന്നെ സമരം ആരംഭിച്ചതോടെ നിരവധി പേരാണ് മണിക്കൂറുകളോളം കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയത്.