ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 10 ന് രാവിലെ 9.30 ന് താമരക്കുളം കൃഷി ഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കും. വിവിധങ്ങളായ പച്ചക്കറി തൈകൾ, നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, മറ്റു ഉത്പാദന ഉപാധികൾ എന്നിവ ഒരു കുടക്കീഴിൽ നിന്നു കർഷകർക്ക് ലഭിക്കുക, വിവിധ കാർഷിക പദ്ധതികൾ കർഷകരിലെത്തിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് കൃഷി ഓഫീസർ എസ്. അഞ്ജന അറിയിച്ചു. ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത അദ്ധ്യക്ഷത വഹിക്കും.