ആലപ്പുഴ: കനാലിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന, ലജ്നത്ത് വാർഡ് അറഫ മൻസിൽ നജീബിന്റെ മകൻ മുഹമ്മദ് സഹദ് (17) മരിച്ചു. ചെറിയ പെരുന്നാളിന്റെ തലേദിവസം സൈക്കിളിൽ സഞ്ചരിക്കവേ വൈ.എം.സി.എയ്ക്ക് സമീപം കനാലിൽ വീണ് പരിക്കേറ്റ മുഹമ്മദ് സഹദ് ആലപ്പുഴ മെഡി,. ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. മാതാവ്:ഹസീന. സഹോദരിമാർ:ഫിസ ഫാത്തിമ,ഫിദ ഫാത്തിമ.