photo

മാരാരിക്കുളം:ഹോട്ടൽ തൊഴിലാളിയുടെ അഞ്ചു മക്കൾക്ക് ഓൺലൈൻ പഠനത്തിന് സഹായഹസ്തവുമായി സി.പി.എം അമ്പനാകുളങ്ങര ലോക്കൽ കമ്മി​റ്റി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കിഴക്കേവെളി രഞ്ജന്റെ മക്കൾക്കാണ് ടെലിവിഷൻ നൽകിയത്.

മൂത്ത മകൾ ഗോപീകൃഷ്ണ ചേർത്തല എസ്.എൻ കോളേജിൽ അവസാന വർഷ ബികോം വിദ്യാർത്ഥിനിയാണ്. സഹോദരങ്ങളായ രഞ്ജു കൃഷ്ണ പ്ലസ്ടുവിനും ജയകൃഷ്ണ പ്ലസ് വണ്ണിനും രേഷ്മ രഞ്ജൻ പത്താം ക്ലാസിലും ആതിര രഞ്ജൻ എട്ടാം ക്ലാസിലും പഠിക്കുന്നു. എല്ലാവരും കലവൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ്. ഓൺലൈൻ പഠനം ഇവർക്ക് അന്യമാകുന്ന അവസ്ഥ മനസിലാക്കിയാണ് ലോക്കൽ കമ്മി​റ്റി കൈത്താങ്ങായത്.ജില്ലാ സെക്രട്ടറി ആർ.നാസർ ടെലിവിഷൻ കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ്, പി.രഘുനാഥ്,കെ.പി.വാസുദേവൻ,പി.എസ്.രഘുകുമാർ,അമ്പിളിദാസ് എന്നിവർ പങ്കെടുത്തു.