ചേർത്തല:കൊവിഡ് പ്രതിരോധ സേവനം നടത്തുന്ന പൊലീസ് സേനയോടുളള ആദര സൂചകമായി ജില്ലാ റൈഫിൾസ് ക്ലബ് പൊലീസ് സ്റ്റേഷനുകളിൽ ഉച്ചഭക്ഷണ വിതരണം നടത്തി. ചേർത്തല സ്റ്റേഷനിലായിരുന്നു തുടക്കം. സബ് ഡിവിഷനിലെ ഒമ്പതു സ്റ്റേഷനുകളിലും ഭക്ഷണം വിതരണം ചെയ്യും. സെക്രട്ടറി കിരൺമാർഷൽ, എ.സി.ശാന്തകുമാർ, പി.മഹാദേവൻ,എസ്.ജോയി, എ.സി.വിനോദ്കുമാർ, ഡി.കെ.ഹാരിഷ്, ജേക്കബ്, അശ്വതി എന്നിവർ നേതൃത്വം നൽകി.