ആലപ്പുഴ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അംഗീകാരത്തോടെ സംസ്ഥാനത്തെ ആദ്യത്തെ ഫ്യൂവൽ @ ഡോർസ്റ്റെപ്പിന് ചേർത്തലയിൽ തുടക്കമായി. വ്യവസായ സ്ഥാപനങ്ങളിൽ ഡീസൽ എത്തിക്കാൻ കോർപ്പറേഷന്റെ ആദ്യത്തെ മൊബൈൽ ഡിസ്പെൻസർ (മൊബൈൽ ഡീസൽ പമ്പ്) കഴിഞ്ഞ ആറിനാണ് പ്രവർത്തനം ആരംഭിച്ചത്. കോർപ്പറേഷന്റെ പെട്രോൾ സംസ്ഥാനത്ത് ഏറ്റവും അധികം വിറ്റഴിക്കുന്ന ചേർത്തലയിലെ തങ്കം ഫ്യൂവൽസിനാണ് മൊബൈൽ ഡീസൽ പമ്പിന് അനുമതി നൽകിയത്. മിനിമം 1000ലിറ്റർ ഡീസൽ ആവശ്യമുള്ള സ്ഥാപനങ്ങളിൽ മാത്രമേ എത്തിക്കാൻ സാധിക്കുകയുള്ളു. തങ്കം ഫ്യൂവൽസിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സർവീസ് ചാർജ് ഈടാക്കില്ല. ചേർത്തലയിലെ വിലയാണ് ഈടാക്കുന്നതെന്ന് തങ്കം ഫ്യൂവൽസ് ഡീലർ ജേക്കബ് ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.