ആലപ്പുഴ: മാരാരിക്കുളത്ത് നിർമ്മാണം നടന്നുവരുന്ന, ജില്ലയിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രത്തിന്റെ പണികൾ പൂർത്തിയാവുന്നു. കളക്ടർ എ. അലക്സാണ്ടർ ഇന്നലെ കേന്ദ്രം സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.പൊതുമരാമത്ത് ഓവർസിയർ എം.പി. വിനീഷ് പ്രവർത്തനങ്ങൾ കളക്ടർക്ക് വിവരിച്ച് നൽകി. അവസാനവട്ട മിനുക്ക് പണികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശിച്ചു.
ചുഴലിക്കാറ്റ് ഇതര പ്രകൃതി ദുരന്തങ്ങളിൽപ്പെടുന്നവർക്ക് താമസിക്കാനുള്ള സ്ഥിരം സംവിധാനമാണ് മാരാരിക്കുളത്തെ ജനക്ഷേമം കോളനിയിൽ സജ്ജമാകുന്നത്. മൂന്നു നിലകളുള്ള കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിശേഷിക്കാർക്കും പ്രത്യേകം താമസ സൗകര്യങ്ങൾ, ശുചിമുറികൾ, പൊതു അടുക്കള, കുട്ടികൾക്കുള്ള സൗകര്യങ്ങൾ എന്നിവയുമുണ്ട്.