bsnl

ആലപ്പുഴ:കൊവിഡിനെ മറപിടിച്ചു കുത്തകകളെ സഹായിക്കുവാനും തൊഴിൽ നിയമങ്ങൾ മരവിപ്പിച്ച് കോർപ്പറേ​റ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാനുമാണ് കേന്ദ്റ സർക്കാർ ശ്റമിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്റട്ടറി പി പി ചിത്തരഞ്ജൻ പറഞ്ഞു. ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ഷോപ്പ്സ് ആൻഡ് കൊമേഴ്ഷ്യൽ എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്റതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നുവർഷത്തേക്ക് എല്ലാ തൊഴിൽ നിയമങ്ങളും ഓർഡിനൻസിലൂടെ മരവിപ്പിച്ചു. തൊഴിൽ സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറിലേക്ക് ഉയർത്തി. തൊഴിൽ നിയമങ്ങൾ തൽക്കാലത്തേക്കാണ് റദ്ദാക്കിയത് എന്ന് പറയുന്ന കേന്ദ്റസർക്കാർ തൊഴിലാളികളെ വഞ്ചിക്കുകയാണ് .യഥാർത്ഥത്തിൽ തൊഴിലുടമകൾക്ക് തൊഴിലാളികളെ പിരിച്ചു വിടാൻ സ്വാതന്ത്റ്യം നൽകുകയാണ്. കൃത്യമായി ശമ്പളം നൽകണമെന്ന വ്യവസ്ഥകളെ പോലും മരവിപ്പിക്കുന്ന ഈ നയത്തിനെതിരെ തൊഴിലാളികളുടെ ശക്തമായ പ്റതിഷേധം ഉയരണമെന്ന് ചിത്തരഞ്ജൻ അഭ്യർത്ഥിച്ചു.

ബി.അജേഷ് അദ്ധ്യക്ഷത വഹിച്ചു. എസ് .സുരേഷ്, ടി .വി .ശാന്തപ്പൻ, വി.ഗോപാലകൃഷ്ണൻ നായർ, എസ് സന്ധ്യ എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് ഷോപ്പ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ 1000 കേന്ദ്റങ്ങളിലാണ് സമരം സംഘടിപ്പിച്ചത്.