കായംകുളം :തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭ 1 മുതൽ 44 വരെയുള്ള വാർഡുകളിലെ കരട് വോട്ടർപട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിച്ചിരുന്നു. ടി വോട്ടർ പട്ടിക പ്രകാരം 2020 മാർച്ച് 16 വരെ സമർപ്പിച്ച അപേക്ഷകളിൽമേൽ ഫോട്ടോ, അനുബന്ധരേഖകൾ എന്നിവ ഹാജരാക്കാൻ കഴിയാത്തവർ 11 ന് വൈകിട്ട് 5.00 മണിക്ക് മുമ്പായി നഗരസഭാ ഓഫീസിൽ ഹാജരാക്കണം.