ആലപ്പുഴ:ജില്ലയിൽ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള തിരഞ്ഞടുക്കപ്പെട്ട 46 ഗ്രന്ഥശാലകൾക്ക് പ്രൊജക്ടർ നൽകുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവയാണ് ഈ ലൈബ്രറികൾ. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പ്രൊജക്ടറുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജി. വേണഗോപാൽ നിർവ്വഹിച്ചു.
20 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. പെരുമ്പളം ദ്വീപിൽ വള്ളം മറിഞ്ഞപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.ടി. മാത്യു, കെ.സുമ,കെ,കെ അശോകൻ, സിന്ധു വിനു, പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ് എന്നിവർ പങ്കെടുത്തു