അമ്പലപ്പുഴ: മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് സാനിട്ടൈസർ കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ ചാത്തനാട് വാർഡിൽ വെൻമേലിൽ വീട്ടിൽ സന്തോഷ് (56) മരിച്ചു. കഴിഞ്ഞ 28ന് ആണ് സന്തോഷ് സാനിട്ടൈസർ കഴിച്ചത്. അബോധാവസ്ഥയിലായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ചു. ആലപ്പുഴ വൈ.എം.സി.എ യൂണിറ്റിലെ തൊഴിലാളിയായിരുന്നു. ഭാര്യ: നിഷ. മക്കൾ: നിധീഷ്, നിധിലേഷ്, നിധിൻ.