ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ യൂണിയനിലെ മുഴുവൻ ശാഖാംഗങ്ങൾക്കുമുള്ള കൊവിഡ് ദുരിതാശ്വാസ സഹായമായ 7 ലക്ഷം രൂപയുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ നിർവ്വഹിച്ചു. പ്രസിഡന്റ് കെ.അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ. ആർ. രാജേഷ്ചന്ദ്രൻ, യോഗം ഡയറക്ടർ അംഗം ഡോ.ബി.സുരേഷ് കുമാർ,യൂണിയൻ കൗൺസിൽ അംഗങ്ങളായ ടി.മുരളി, ഡി.ഷിബു, ദിനു വാലുപറമ്പിൽ, കെ.സുധീർ എന്നിവർ സംസാരിച്ചു.