bdjs

ചേർത്തല: അഞ്ജു പി.ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്നും കു​റ്റവാളികളെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മിഷന് ബി.ഡി.ജെ.എസ് പരാതി നൽകി. കോപ്പിയടിച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പൽ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കൾ തന്നെ മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ സംസ്കാരം നടക്കുന്നതിന് മുമ്പ് തന്നെ കോളേജ് അധികൃതർ പരീക്ഷാ ഹാളിലെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത് കൂടുതൽ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനാൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിവേദനത്തിൽ ആവശ്യപ്പെട്ടു.