വള്ളികുന്നം: യുവമോർച്ച വള്ളികുന്നം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഭവന സമ്പർക്കം നടന്നു. പടയണിവെട്ടം നാലാം വാർഡിലെ പടയണി വായനശാലാ രക്ഷാധികാരി റിട്ട. അദ്ധ്യാപിക ലീലാവതിക്കുഞ്ഞമ്മയ്ക്ക് നരേന്ദ്ര മോദിയുടെ കത്ത് നല്കി ജില്ലാ ജനറൽ സെക്രട്ടറി ജി ശ്യാം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റിയംഗം ശ്രീമോൻ നെടിയത്ത്, ഏരിയ കൺവീനർ സുബിത്ത് സുരാജൻ, ബൂത്ത് പ്രസിഡന്റ് ശിവൻകുട്ടി നായർ, ബൂത്ത് ജനറൽ സെക്രട്ടറി വിമലൻ തുടങ്ങിയവർ പങ്കെടുത്തു.