ചാരുംമൂട്: മാവേലിക്കര ബാറിലെ അഭിഭാഷകനായ അഡ്വ. മുജീബ് റഹ്മാനെതിരായ കേസിൽ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നൂറനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറനാട് പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി.ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി കെ.സൂര്യകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് വി.ടി.പ്രദീപ്, സെക്രട്ടറി എസ്.സജീവ്.ഹിന്ദു ഐക്യവേദി നൂറനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റുമാരായ സുഭാഷ് തട്ടുപുരയ്ക്കൽ, ലക്ഷ്മി ഭാർഗ്ഗവൻ, ജനറൽ സെക്രട്ടറി സുമേഷ്, രജീഷ്, വിജയകുമാർ എന്നിവർ നേതൃത്വം നൽകി.