ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജരും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കൊപ്പാറ എസ്.നാരായണൻ നായർ സ്മാരക അവാർഡിന് ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിക്കൽ വിഭാഗം പ്രൊഫ. ഡോ.ബി.പത്മകുമാറിനെ തിരഞ്ഞെടുത്തു. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സ്കൂൾ സ്റ്റാഫ് അസോസിയേഷനാണ് ഏർപ്പെടുത്തിയത്. നാരായണൻ നായരുടെ ചരമ വാർഷിക ദിനമായ നാളെ അവാർഡ് സമ്മാനിക്കുമെന്ന് പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ അറിയിച്ചു.