bdjs

ആലപ്പുഴ: വൈദ്യുതി ചാർജ് വർദ്ധനവിലെ അപാതകൾ പരിഹരിക്കുക, മീറ്റർ റീഡിംഗ് അതത് മാസം നടത്തി ഗുണഭോക്താക്കള സാമ്പത്തിക ബാദ്ധ്യതയിൽ നിന്നു ഒഴിവാക്കുക, കൊവിഡ് പശ്ചാത്തലത്തിൽ വൈദ്യുതി ചാർജ് ഇളവ് നൽകുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുക തുടങ്ങിയ ആവിശങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ഡി.ജെ.എസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് ഇലക്ട്രിസിറ്റി ഓഫിസ് പടിക്കൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് പി.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. എ.എസ്. ബിജു,, സുശീലമോഹൻ, രഞ്ജു വി.കാവാലം, എം.സുധീരൻ, പി.പ്രദീപ്, കാഞ്ചനവല്ലി എന്നിവർ പങ്കെടുത്തു.