മാവേലിക്കര: കേരള പൊലീസിൽ അംഗമായ 'ലെയ്സി' ആദ്യ പരിശോധനയിൽത്തന്നെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി!
പൊലീസിൽ 'ജോലി' ലഭിച്ച ലാബ്രഡോർ ഇനത്തിൽപ്പെട്ട പ്രത്യേക പരിശീലനം നേടിയ നായയാണ് ലെയ്സി. മാവേലിക്കര അറനൂറ്റിമംഗലത്തെ കടയിൽ നിന്ന് 25 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ലെയ്സി ആദ്യ നീക്കത്തിൽത്തന്നെ മണത്തെടുത്ത് പൊലീസിന് കൈമാറിയത്. കടയുടമ അറനൂറ്റിമംഗലം ഷാവില്ലയിൽ എബ്രഹാമിനെതിരെ പൊലീസ് കേസെടുത്തു.