അരൂർ:തോട്ടപ്പള്ളി സ്പിൽവേ ആഴം കൂട്ടി പ്രളയക്കെടുതിക്ക് പരിഹാരം കാണുക,തോട്ടപ്പള്ളിയിലെ അനധികൃത ഖനനത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുക,തോട്ടപ്പള്ളി സ്പിൽവേ നവീകരണത്തെ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സി.പി.എം നേതൃത്വത്തിൽ അരൂർ ഗ്രാമപഞ്ചായത്തിന് സമീപം സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ സംസ്ഥാന സമിതിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സി.വി ശ്രീജിത്ത് അദ്ധ്യക്ഷനായി.