മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ ക്ഷീര കർഷകർക്ക് പശുത്തൊഴുത്ത് നിർമിക്കാനായി എസ്.ബി.ഐ അനുവദിച്ച വായ്പയുടെ വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കൃഷ്ണമ്മ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സി.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. എസ്.ബി.ഐ മാവേലിക്കര വായ്‌പ വിഭാഗം ചീഫ് മാനേജർ പ്രവീൺ എം.നായർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത്‌, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.രാജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ശോഭ രാജൻ, എസ്.ബി.ഐ ചെട്ടികുളങ്ങര ബ്രാഞ്ച് മാനേജർ എസ്.ശ്രീകുമാർ, പഞ്ചായത്ത്‌ അംഗങ്ങളായ കെ.മുകുന്ദൻ, ആർ.ഉഷകുമാരി, പഞ്ചായത്ത്‌ സെക്രട്ടറി ആർ.സനൽ ദത്ത്, അക്രഡിറ്റഡ് എൻജിനീയർ ശാരി ഭാരതി എന്നിവർ പങ്കെടുത്തു.