con-tvmd

ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കുക, കുട്ടനാടിനെ പ്രളയത്തിൽ നിന്നു രക്ഷിക്കുക, തണ്ണീർമുക്കത്തെ മണൽച്ചിറ മാറ്റുക, എ.സി കനാലിന്റെ ആഴം കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തിരുവമ്പാടി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വലിയചുടുകാട് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സമരം നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ എസ്.രമണൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സി. ജ്യോതിമോൾ, കോൺഗ്രസ്‌ കളർകോട് മണ്ഡലം പ്രഡിഡന്റ് കെ.കെ.ധനപാലൻ, ഡി.സി.സി മെമ്പർ പങ്കജാക്ഷൻ, തിരുവമ്പാടി വാർഡ് ബൂത്ത്‌ പ്രസിഡന്റ്‌ ജയകൃഷ്ണൻ, എസ്. പറത്താനം, ഹൗസിംഗ് കോളനി വാർഡ് കൗൺസിലർ സജേഷ് ചാക്കുപറമ്പ്, വാർഡ് പ്രസിഡന്റ്‌ കെ.പി. ബൈജു തുടങ്ങിയവർ സംസാരിച്ചു.