മാവേലിക്കര: ബി.ജെ.പി മാവേലിക്കര നഗരസഭ തെക്ക് ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ സമ്പർക്കയജ്ഞത്തിന്റെ ഉദ്ഘാടനം വഴുവാടി മാർ ബസേലിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.സന്തോഷ് വി.ജോർജിന് നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ അടങ്ങിയ ലഘുലേഖ നൽകിക്കൊണ്ട് മണ്ഡലം ട്രഷറർ കെ.എം. ഹരികുമാർ, തെക്ക് ഏരിയ പ്രസിഡന്റ് ആർ. ജീവൻ ചാലിശേരി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. തെക്ക് ഏരിയ ജനറൽ സെക്രട്ടറി സുജിത്ത്, മാവേലിക്കര തെക്ക് ഏരിയ കമ്മിറ്റി അംഗങ്ങളായ വിജയ ശേഖരൻ പിള്ള, സജീവ് കുമാർ എന്നിവർ പങ്കെടുത്തു.