ചേർത്തല:ടെലിവിഷനും ഫോണും ഇല്ലാതെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായവുമായി വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. വയലാർ നാഗംകുളങ്ങരയിലുളള കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് മേഴ്‌സി രവി ആഡിറ്റോറിയത്തിൽ സൗകര്യം ഒരുക്കിയതായി ബ്ലോക്ക് പ്രസിഡന്റ് വി.എൻ.അജയൻ അറിയിച്ചു.ചേർത്തല നിയോജക മണ്ഡലത്തിലെ, പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫോൺ:8921865618,8921481709.