ambala

അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ പൊഴിമുറിക്കുന്നതിനെ കരിമണൽ ഖനനമാക്കി കോൺഗ്രസും ബി.ജെ.പിയും ചിത്രീകരിക്കുകയാണെന്ന് ആരോപിച്ച് സി.പി.എം പുന്തല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്തല മത്സ്യഭവന് സമീപം ധർണ നടത്തി. കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഇല്ലിച്ചിറ അജയകമാർ ഉദ്ഘാടനം ചെയ്തു. പാർട്ടി എൽ.സി അംഗം എസ്. ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു. സജികുമാർ സ്വാഗതവും അരുൺ കൃഷ്ണൻ നന്ദിയും പറഞ്ഞു.