ആലപ്പുഴ: കാഞ്ഞിരംചിര മാളികമുക്കിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധന്റെ ഏക ആശ്രയമായിരുന്ന കട കത്തിനശിച്ചു.ആർട്ട് ജോലികൾ ചെയ്തിരുന്ന വി.എം.സുഗുണന്റെ (68) സ്ഥാപനമാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അഗ്നിക്കിരയായത്. കാരണം വ്യക്തമല്ല.അഗ്നിശമന സേനയും പൊലീസും എത്തിയാണ് തീ അണച്ചത്.സുഗുണന്റെ ഭാര്യ പൊന്നമ്മ നാല് വർഷം മുമ്പാണ് മരിച്ചത്.