ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 5037 പേർ. ഇന്നലെ 12 പേരെ പുതുതായി പ്രവേശിപ്പിച്ചതുൾപ്പെടെ 96 പേർ നിരീക്ഷണത്തിലുണ്ട്. ആലപ്പുഴ മെഡി. ആശുപത്രിയിൽ 69ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 20ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആറും കായംകുളം ഗവ. ആശുപത്രിയിൽ ഒരാളുമുണ്ട്. ഹോം ക്വാറന്റൈനിൽ നിന്ന് 387 പേരെ ഒഴിവാക്കിയപ്പോൾ 288 പേർ ഇന്നലെ പുതുതായി എത്തി. ഫലമറിഞ്ഞ 4145 സാമ്പിളുകളിൽ 94 എണ്ണം ഒഴികെ എല്ലാം നെഗറ്റീവാണ്.