ആലപ്പുഴ: ശിവഗിരി ടൂറിസം സർക്യൂട്ടിന് കേന്ദ്ര സർക്കാർ അനുവദിച്ച 155 കോടിയുടെ പദ്ധതി പിൻവലിച്ചത് പുന:പരിശോധിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ കമ്മിറ്റി കിടങ്ങാംപറമ്പ് ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ലിജു. ജില്ലാ ചെയർമാൻ പി.സാബു, സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ, ജില്ലാ ഭാരവാഹികളായ ഒ.കെ.ഷെഫീഖ്, ഷാജി കണ്ണാടൻ, സാജു കളർകോട് എന്നിവരാണ് ഉപവാസം അനുഷ്ടിച്ചത്. പി.സാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു, സംസ്ഥാന യുവജനക്ഷേമ ബോഡ് അംഗം എസ്.ദീപു, എസ്.പ്രഭുകുമാർ, യു.എം.കബീർ, സുരേഷ് ബാബു, ശശി വേലായുധൻ അരുൺ, പ്രജിത്ത്,തുടങ്ങിയവർ സംസാരിച്ചു.