കായംകുളം: കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നു അടൂരിലേക്ക് പുറപ്പെട്ട ബസിൽ കയറിയ ഐ.ടി.ബി.പി ഉദ്യോഗസ്ഥരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
കണ്ടക്ടർ ഇവരുമായി സംസാരിച്ചപ്പോഴാണ് മഹാരാഷ്ട്രയിൽ നിന്ന് വന്ന ഉദ്യോഗസ്ഥരാണെന്ന് അറിയുന്നത്. എറണാകുളത്ത് ട്രെയിനിൽ എത്തി കെ.എസ്.ആർ.ടി.സി ബസിൽ കായംകുളത്തേക്കു വരികയായിരുന്നു. ബസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഇവരെ ഇറക്കുകയും ബസ് അണുവിമുക്തമാക്കുകയും ചെയ്തു. കൊവിഡ് പരിശോധന പൂർത്തിയാക്കി എത്തിയ ഇവരെ പൊലീസ് അറിയിച്ചതനുസരിച്ച് ഐ.ടി.ബി.പി കേന്ദ്രത്തിൽ നിന്നു വാഹനം എത്തിച്ച് കൊണ്ടുപോയി.