ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദ ചെയിൻ കാമ്പയിനിൽ ഉൾപ്പെടുത്തി ജില്ലയിൽ സി.പി.ഐ നേതൃത്വത്തിൽ 10 ലക്ഷം മാസ്‌കുകൾ വിതരണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ട്രാൻസ്പോർട്ട് ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്ക് മാസ്‌കുകൾ വിതരണം ചെയ്യും. കൊവിഡ് പ്രതിരോധം പുതിയ ഘട്ടത്തിൽ എത്തിനിൽക്കുന്ന അവസരത്തിൽ ജനങ്ങൾ ജാഗ്രത കൈവെടിയാതെ സർക്കാർ നടപടികളുമായി സഹകരിക്ക

ണമെന്നും ആഞ്ചലോസ് പറഞ്ഞു.