അമ്പലപ്പുഴ: പുന്നപ്ര കളിത്തട്ട് - മാത്തുചിറ റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക, ഈ ഭാഗത്തെ മുളങ്കാട്ട് പാടം സംരക്ഷണ ഭിത്തി കെട്ടി റോഡ് സംരക്ഷിക്കുക, ഇലക്ട്രിക്ക് പോസ്റ്റുകളും ട്രാൻ സ്ഫോമറുകളും മാറ്റി സ്ഥാപിച്ച ശേഷം റോഡിന്റെ തീർപ്പാക്കിയ ഭാഗങ്ങളിൽ ടാറ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി. ജെ .പി പുന്നപ്ര ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി. ബാബുരാജ് സമരം ഉദ്ഘാടനം ചെയ്‌തു. കർഷകരും ഉൾനാടൻ മത്സ്യതൊഴിലാളികളും തിങ്ങി പാർക്കുന്നമേഖലയിലെ, ദിനംപ്രതി നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡിന്റെ അപാകതകൾ പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബാബുരാജ് പറഞ്ഞു. ഈസ്റ്റ് ഏരീയാ കമ്മറ്റി പ്രസിഡന്റ് പി .പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ്, ജില്ലാ കമ്മിറ്റി അംഗം എസ്.രമണൻ, പുന്നപ്ര ഈസ്റ്റ് പ്രസിഡന്റ് പ്രഭു, സെക്രട്ടറി രാജീവ് കാളുതറ, അനീഷ് മാങ്ങാട്, പി.ജി.കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.