തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ അടിസ്ഥാന സ്‌പെഷ്യാലിറ്റികളിലും സൗജന്യ ഒ.പി കൺസൾട്ടേഷൻ പദ്ധതി ആരംഭിച്ചു. ജൂലായ് 31 വരെ അടിസ്ഥാന വിഭാഗങ്ങളിലാണ് കൺസൾട്ടേഷൻ ഫീസ് ഒഴിവാക്കിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിലെത്തുന്ന രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പാക്കുകയെന്ന് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര അറിയിച്ചു.