ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനത്തിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ പൊഴിമുഖത്തെ മണൽ മതിലിന് മുകളിൽ നാളെ കൊടികുത്തൽ സമരം നടത്തും. 13ന് ജില്ലയിലെ 50 കേന്ദ്രങ്ങളിൽ വിശദീകരണ യോഗം നടത്തും. 14 മുതൽ സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർ സമരം നടത്തും. മന്ത്രിസഭാ തീരുമാനം, ഇല്ലാതെ ജലസേചന മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന തീരുമാനത്തിന്റെ മറവിലാണ് തീരത്തെ ധാതുമണൽ കടത്തുന്നതെന്ന് എ.ഐ.ടി.യു.സി ആരോപിച്ചു.