ആലപ്പുഴ : കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് കോളേജ് ബി കോം വിദ്യാർത്ഥിനി അഞ്ജു പി. ഷാജിയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ ചെയർമാൻ ജെ. സദാനന്ദൻ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ അഡ്വ.സുപ്രമോദം,വൈസ് ചെയർമാൻ എൻ മോഹൻദാസ്, ജോയിൻ കൺവീനർ എ.ജി സുഭാഷ് എന്നിവർ സംസാരിച്ചു