ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച മരണമടഞ്ഞ പുറക്കാട് പഞ്ചായത്ത് നാലാം വാർഡിൽ കരൂർ തൈപ്പറമ്പ് വീട്ടിൽ സുരേഷ് കുമാറിന്റെ (55) മൃതദേഹം, കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി.

തെങ്ങുകയറ്റ തൊഴിലാളിയായ സുരേഷിനെ തിങ്കളാഴ്ച രാത്രിയോടെ ചുമ, പനി തുടങ്ങിയ അസ്വസ്ഥതകളെ തുടർന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂറിന് ശേഷം മരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു. സുരേഷിന്റെ സ്രവ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മൃതദേഹം വിട്ടുകൊടുക്കൂ എന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.ഇന്നലെ ഉച്ചയോടെയാണ് ഫലം ലഭിച്ചത്. ഭാര്യ: ചന്ദ്രമതി. മക്കൾ: രേഷ്മ, രേഖ, രഞ്ജു. മരുമക്കൾ: ശരത്, രാജേഷ്.