ph

കായംകുളം: പത്തിയൂർ പഞ്ചായത്തിലെ സി.പി.എം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ മർദ്ദിച്ച സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുക, പഞ്ചായത്തിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ധർണ്ണ നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.സി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പത്തിയൂർ നാസർ അദ്ധ്യക്ഷത വഹിച്ചു.