ആലപ്പുഴ: നിയമസഭാ സ്പീക്കർ, ഭക്ഷ്യസിവിൽസപ്ളൈസ് മന്ത്രി, നിയമസഭാസാമാജികൻ, കേരളാകോൺഗ്രസ് സ്ഥാപക നേതാക്കളിൽ പ്രമുഖൻ എന്നീ നിലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു ടി.എസ്.ജോൺ എന്ന് കേരള രാഷ്ട്രീയ പഠന ഗവേഷണകേന്ദ്രം ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. നരസിംഹപുരത്തു നടന്ന അനുസ്മരണ യോഗത്തിൽ എം.കെ.പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.എൻ.ജോർജ് മുഖ്യപ്രഭാഷണം നടത്തി. സനിൽ രാഘവൻ, ഇ.ഷാബ്ദീൻ, ആന്റണി കരിപ്പാശ്ശേരി, ബിനു മദനൻ എന്നിവർ പങ്കെടുത്തു.