ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കരുവാറ്റ തെക്ക് 5226-ാം നമ്പർ ആശാൻ സ്മാരക ശാഖയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്കുള്ള ധനസഹായവും, ശാഖയിലെ മുഴുവൻ കുടംബാംഗങ്ങൾക്കുള്ള പച്ചക്കറി കിറ്റ് വിതരണവും നടത്തി. കാർത്തികപ്പള്ളി യൂണിയൻ കൗൺസിലർ കെ.സുധീർ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. ശാഖ ചെയർമാൻ ബിജു കുറുപ്പുശേരിൽ, കൺവീനർ ദിലീപ് കുമാർ, ശാഖാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.