ആലപ്പുഴ: ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയിൽ ഹാജരായ അഭിഭാഷകന്റെ അടുത്ത ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോടതിയും പരിസരവും അണുവിമുക്തമാക്കി. ചൊവ്വാഴ്ച്ചയാണ് ചെങ്ങന്നൂർ സ്വദേശിയായ അഭിഭാഷകൻ കോടതിയിൽ എത്തിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നീരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സഹോദരിയുടെ മകന് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഫയർഫോഴ്സ് യൂണിറ്റെത്തി ഇന്നലെ അണുനശീകരണം നടത്തിയത്.