അമ്പലപ്പുഴ:അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ അഞ്ചിടത്ത് ഓൺലൈൻ പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വീടുകളിൽ ടി.വി, ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്കായാണ് പഞ്ചായത്ത് ആഡിറ്റോറിയം, പകൽ വീട്, പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല, കെ.കെ.കുഞ്ചുപിള്ള വായനശാല, പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ആരംഭിച്ചത്. സൗകര്യം കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ അറിയിച്ചു.