bdjs

കുട്ടനാട്: വെളിയനാട് പഞ്ചായത്ത് 13-ാം വാർഡിലെ പുളിഞ്ചുവട് ശിവാനന്ദപുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക,
പള്ളിച്ചിറമുട്ട് മുതൽ ശിവാനന്ദപുരം ക്ഷേത്രം വരെയുള്ള റോഡിനോട് പഞ്ചായത്തിന്റെയും ജനപ്രധിനിധികളുടെയും അവഗണ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് വെളിയനാട് പഞ്ചായത്തു കമ്മറ്റി റോഡിൽ റീത്തു വച്ചു പ്രധിഷേധിച്ചു പി.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.ടി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എ.എസ്. ബിജു വിനോദ് മേപ്രാശ്ശേരി, പി.ആർ. രതീഷ്, നിഥിൻ മുട്ടേൽ തുടങ്ങിയവർ പങ്കെടുത്തു.

 സത്യവസ്ഥ അറിയണം

കുട്ടനാട്: കാഞ്ഞിരപ്പളളി സെന്റ് ആന്റണീസ് കോളേജിലെ ബികോം വിദ്യാർത്ഥിനി അഞ്ജു പി.ഷാജിയുടെ മരണത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിച്ച് സതൃാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ബി.ഡി.ജെ.എസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി ആവശൃപ്പെട്ടു.