കുട്ടനാട്: കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് ബികോം വിദ്യാർത്ഥി പൊടിമറ്റം കൂവത്തോട് ഷാജിയുടെ മകൾ അഞ്ജു പി.ഷാജിയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി സംഭവത്തിലെ നിജസ്ഥിതി പൊതുസമൂഹത്തിനുമുന്നിൽ എത്തിക്കാനും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ആവശ്യപ്പെട്ടു. ഇതു യൂണിയൻ കമ്മിറ്റി പ്രമേയം പാസാക്കി. എടത്വ യൂണിയൻ ഓഫീസിൽ നടന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ ജെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ. സുപ്രമോദം സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എൻ. മോഹൻദാസ് ജോയിന്റ് കൺവീനർ എ.ജി. സുഭാഷ് എന്നിവർ സംസാരിച്ചു