മാവേലിക്കര- കെ.പി.സി.സി വിചാർ വിഭാഗ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മരമൊരു വരം പദ്ധതിയുടെ ഉദ്ഘാടനം ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ട് ഡി.സി.സി ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ആർ.മുരളീധരൻ നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വർഗീസ് പോത്തൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അലക്സ് മാത്യു, കെ.എൽ.മോഹൻലാൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, വിചാർ വിഭാഗ് ജില്ലാ നിർവാഹക സമിതിയംഗം റജി വഴുവാടി തുടങ്ങിയവർ സംസാരിച്ചു.