മാവേലിക്കര: ക്ഷേമ പെൻഷനുകൾ ഇല്ലാത്തവർക്ക് സർക്കാർ അനുവദിച്ച 1000 രൂപ ധനസഹായം ചെട്ടികുളങ്ങര പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സി.പി.എം നേതാക്കൾ വിതരണം ചെയ്തെന്ന് ചെട്ടികുളങ്ങര നോർത്ത്, സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികൾ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സഹകരണ സംഘം ജീവനക്കാർ വിതരണം ചെയ്യേണ്ട സഹായധനം രാഷ്ട്രീയ നേതാക്കൾ വിതരണം ചെയ്തതെന്ന് യോഗം ആരോപിച്ചു. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ, സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി.സോമശേഖരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കള്ളിൽ, അലക്സ്‌ മാത്യു, ജോൺ കെ.മാത്യു, ഗീത ഗോപാലകൃഷ്ണൻ, ഡി.സി.സി അംഗം ജി.മോഹൻദാസ്, യു.ഡി.എഫ് ചെയർമാൻ അഡ്വ. വിശ്വനാഥൻ ചെട്ടിയാർ എന്നിവർ സംസാരിച്ചു.